വന്ദേഭാരത്‌ മംഗലാപുരം ; കൊല്ലം- തിരുപ്പതി റൂട്ടിൽ – ദ്വൈവാര എക്സ്പ്രസ്: ഫ്ലാ​ഗ് ഓഫ് ഇന്ന്

തിരുവനന്തപുരം : മംഗലാപുരംവരെ നീട്ടുന്ന തിരുവനന്തപുരം –-കാസർകോട്‌ വന്ദേഭാരതിന്റേയും കൊല്ലം- തിരുപ്പതി റൂട്ടിൽ പുതുതായി സർവീസ്‌ ആരംഭിക്കുന്ന  ദ്വൈവാര എക്സ്പ്രസിന്റെയും ഫ്ലാഗ്‌ഓഫ്‌ ചൊവ്വാഴ്‌ച്ച നടക്കുമെന്ന്‌ ഡിവിഷണൽ റെയിൽവെ മാനേജർ മനീഷ്‌ തപ്ലിയാൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി കാസർകോടേക്ക്‌ പോകുന്ന വന്ദേഭാരത് മംഗലാപുരം വരെ നീട്ടി. രാവിലെ 6.15ന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ വൈകിട്ട് 3.05ന് തിരുവനന്തപുരത്തെത്തും. തിരികെ വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് തുടങ്ങി 12.40ന് മംഗലാപുരത്തെത്തും. 

കൊല്ലം– തിരുപ്പതി റൂട്ടിൽ ചൊവ്വ, വെള്ളി ദിവസങ്ങളിലും തിരുപ്പതി–-കൊല്ലം റൂട്ടിൽ ബുധൻ, ശനി ദിവസങ്ങളിലുമാണ്‌ ദ്വൈവാര എക്സ്പ്രസ്
സർവീസ്‌ നടത്തുക. പകൽ 2.40ന്‌ തിരുപ്പതിയിൽ നിന്നും പുറപ്പെട്ട്‌ അടുത്തദിവസം രാവിലെ 6.20ന്‌ കൊല്ലത്തെതും വിധവും കൊല്ലത്തുനിന്ന് രാത്രി 10.45ന്‌  പുറപ്പെട്ട് അടുത്തദിവസം പുലർച്ചെ 3.20ന്‌ തിരുപ്പതിയിലെത്തും വിധവുമാണ്‌ സർവീസ്‌.

Exit mobile version