ലോക ശ്വാസകോശ അർബുദ ദിനം : നിഷ്ക്രിയ പുകവലി ശ്വാസകോശ അർബുദത്തിലേക്ക് നയിക്കും; അശ്രദ്ധ അരുത്

ശ്വാസകോശ അർബുദത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും അതിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഇല്ലാതാക്കുന്നതിനും കൂടുതൽ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ലോക ശ്വാസകോശ അർബുദ ദിനം ആചരിക്കുന്നത്.

മാരകമായ കാൻസറുകളിലൊന്നാണ് ശ്വാസകോശ അർബുദം. മരണ കാരണമാകുന്ന രോ​ഗങ്ങളിൽ പ്രധാനപ്പെട്ടതാണ് അർബുദം. ശ്വാസകോശ അർബുദത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും അതിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഇല്ലാതാക്കുന്നതിനും കൂടുതൽ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ലോക ശ്വാസകോശ അർബുദ ദിനം ആചരിക്കുന്നത്. 2012 മുതൽ ഓഗസ്റ്റ് ഒന്നിന് ലോക ശ്വാസകോശ കാൻസർ ദിനം ആചരിച്ചുവരുന്നു.

ശ്വാസകോശ അർബുദം പുകവലിക്കാരെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ശ്വാസകോശ അർബുദം ബാധിച്ച ആളുകളിൽ 80 ശതമാനത്തിലധികം പതിവായി പുകവലിക്കുന്നവരാണ്. എന്നാൽ പുകവലിക്കാത്തവർക്കും ശ്വാസകോശ അർബുദം ഉണ്ടാകാം. വായു മലിനീകരണം, ശ്വാസകോശ അർബുദത്തിന്റെ കുടുംബ ചരിത്രം, നിഷ്ക്രിയ പുകവലി എന്നിവയാണ് ശ്വാസകോശ അർബുദത്തിന്റെ അപകടസാധ്യത ഘടകങ്ങളിൽ ചിലത്. മറ്റുള്ളവർ വലിക്കുന്ന സിഗരറ്റ്, ചുരുട്ട് അല്ലെങ്കിൽ പൈപ്പുകൾ എന്നിവയിൽ നിന്നുള്ള പുക ശ്വസിക്കുന്നതിനെയാണ് നിഷ്ക്രിയ പുകവലി എന്ന് പറയുന്നത്. പുകയില കത്തുന്നതിൽ നിന്നുള്ള ഹാനികരമായ രാസവസ്തുക്കൾ എക്സ്പോഷർ ചെയ്യുന്നത് ശ്വാസകോശ അർബുദം, ഹൃദ്രോഗം, സ്ട്രോക്ക്, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി) പോലുള്ള ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും

.

Exit mobile version