ലോക്‌സഭാ തെരഞ്ഞെടുപ്പ് 2024; രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട പട്ടിക പുറത്തിറക്കി ബിജെപി. ഡൽഹി, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, ത്രിപുര, ഉത്തരാഖണ്ഡ്, ദാദര്‍ നഗര്‍ ഹവേലി എന്നിവിടങ്ങളിലെ 72 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. 72 പേരുടെ പട്ടികയിൽ മുതിർന്ന നേതാക്കളായ നിതിൻ ഗഡ്കരി, അനുരാഗ് താക്കൂർ, പിയൂഷ് ഗോയൽ എന്നിവരും ഉൾപ്പെടുന്നു. നാഗ്പൂർ സീറ്റിൽ നിതിൻ ഗഡ്കരി മത്സരിക്കും. മുൻ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ കർണാലിൽ മത്സരിക്കും. കേരളത്തിൽ ഒഴിവുള്ള സീറ്റുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.

കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ ഹാമിർപൂരിൽ നിന്നാണ് ജനവിധി തേടുന്നത്. ജെഡിഎസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡയുടെ മരുമകൻ സിഎൻ മഞ്ജുനാഥ് ബിജെപി ടിക്കറ്റിൽ മത്സരിക്കും. ബാംഗ്ലൂര്‍ റൂറലിലാണ് മഞ്ജുനാഥ് മത്സരിക്കുന്നത്.

Exit mobile version