ലോകായുക്ത ബില്‍: അന്തിമ ധാരണയായില്ല; സിപിഎം–സിപിഐ ചർച്ച തുടരും 

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി പ്രശ്‌ന പരിഹാരത്തിന് ഇന്നു നടന്ന സിപിഎം-സിപിഐ   ഉഭയകക്ഷി ചര്‍ച്ചയില്‍ അന്തിമ ധാരണയായില്ല. മുഖ്യമന്ത്രി പിണറായി വിജയൻ, എ.വിജയരാഘവൻ, മന്ത്രി പി.രാജീവ്, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ എന്നിവർ എകെജി സെന്ററില്‍ നടന്ന ചർച്ചയിൽ പങ്കെടുത്തു. 

ബുധനാഴ്ച ബില്ല് സഭയില്‍ വരാനിരിക്കെ ലോകായുക്ത നിയമഭേദഗതിയില്‍ സിപിഐ വിയോജിപ്പ് വ്യക്തമാക്കിയതോടെയാണ് സമവായ ചര്‍ച്ചയ്ക്ക് ഇരു പാര്‍ട്ടികളും തീരുമാനിച്ചത്. ചര്‍ച്ചയില്‍ സിപിഐ ബദല്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു. ലോകായുക്ത ബില്ലില്‍ സിപിഐ നിര്‍ദേശം പരസ്യമായി പറയാനില്ലെന്നും ഉഭയകക്ഷി ചര്‍ച്ചയില്‍ അറിയിക്കുമെന്നും പാര്‍‌ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു. സിപിഐക്ക് നിലവിലെ ബില്ലില്‍ വിയോജിപ്പുണ്ടെന്നും അതു നേരത്തെ തന്നെ പറഞ്ഞതാണെന്നും കാനം അറിയിച്ചിരുന്നു.

Exit mobile version