ലോകസഭാ ഇലക്ഷൻ 2024

കാസർകോഡ്

യു.ഡി.എഫ്. സ്ഥാനാർത്ഥി രാജമോഹൻ ഉണ്ണിത്താന്റെ വിജയത്തിന് 1001 അം​ഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. ജില്ലാ ചെയർമാൻ കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു. രാജൻ ചെറിയ അധ്യക്ഷത വഹിച്ചു.
എൽ.ഡി.എഫ്. കാസർകോട് ലോകസഭാ മണ്ഡലം സ്ഥാനാർത്ഥി എം.വി. ബാലകൃഷ്ണന്റെ വിജയത്തിനായി പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനവും പി. കരുണാകരൻ അധ്യക്ഷതയും വഹിച്ചു.
എൻ. ഡി.എ സ്ഥാനാർത്ഥി എം. എൻ . അശ്വിനി മണ്ടലത്തിൽ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി. ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് എം. എൻ . അശ്വിനിക്ക് സ്വീകരണം നൽകി. സി. എച്ച് സുരേഷ് ഉദ്ഘാടനവും എം ബാലകൃഷ്ണ അധ്യക്ഷതയും വഹിച്ചു.

വടകര.
കെ കെ ശൈലജയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ തന്നെ എല്ലാവരുടേയും ശ്രദ്ധയാകര്‍ഷിച്ച മണ്ഡലമാണ് വടകര. യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരന് പകരം കോണ്‍ഗ്രസ് ഷാഫി പറമ്പിലിനെ നിയോഗിച്ചതോടെ സംസ്ഥാനത്തെ തന്നെ ഏറ്റവും വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനാണ് വടകര സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഇന്ന് ഔദ്യോഗികമായി വടകരയില്‍ ഷാഫി പറമ്പില്‍ പ്രചരണം ആരംഭിക്കും.

Exit mobile version