ലൈഫ് മിഷൻ അഴിമതി   കേസുമായി ബന്ധപ്പെട്ട് പ്രതികളുടെ 5.38 കോടിയുടെ സ്വത്തുവകകൾ ഇഡി കണ്ടുകെട്ടി. 

കൊച്ചി: ലൈഫ് മിഷൻ അഴിമതി കേസിൽ നിർണായക നടപടിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രംഗത്ത്.  കേസുമായി ബന്ധപ്പെട്ട് പ്രതികളുടെ 5.38 കോടിയുടെ സ്വത്തുവകകൾ ഇഡി കണ്ടുകെട്ടി. ഏഴാം പ്രതിയും യുണിടാക്ക് എംഡിയുമായിരുന്ന സന്തോഷ് ഈപ്പന്റെ വീടും സ്വത്തും രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ബാങ്ക് നിക്ഷേപവുമാണ് കണ്ടുകെട്ടിയത്.  പ്രളയ ബാധിതർക്ക് വീട് നിർമ്മിക്കാനുളള പദ്ധതിയിൽ( ലൈഫ് മിഷൻ പദ്ധതി) കോഴയായി കോടികൾ കൈമാറ്റം ചെയ്യപ്പെട്ടുവെന്ന ആരോപണമാണ് ഇഡി അന്വേഷിക്കുന്നത്. പദ്ധതിക്ക് വേണ്ടി യുഎഇ റെഡ് ക്രസന്റ് നൽകിയ 19 കോടിയിൽ 4.5 കോടി കമ്മീഷൻ നൽകിയെന്ന് സന്തോഷ് ഈപ്പൻ നേരത്തെ മൊഴി നൽകിയിരുന്നു. ഇതിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന ആരോപണവും അന്വേഷണ പരിധിയിലുണ്ട്. കേസിലെ പ്രതികളിലൊരാളായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നിലവിൽ ജാമ്യത്തിലാണ്.  കേസിന്റെ കുറ്റപത്രം ഇക്കഴിഞ്ഞ ഏപ്രിലിൽ ഇഡി കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിൽ വാദം തുടരുമ്പോഴാണ് പുതിയ നീക്കം നടന്നത്.

Exit mobile version