ലിയോണൽ മെസി:ഫിഫ ദ ബെസ്റ്റ് 2023.

ലണ്ടന്‍: 2023 ലെ മികച്ച ഫുട്ബോൾ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്കാരം സ്വന്തമാക്കി സൂപ്പര്‍ താരം ലിയോണൽ മെസി.   എട്ടാം തവണയാണ് മെസി മികച്ച താരത്തിനുള്ള ഫിഫയുടെ പുരസ്കാരം സ്വന്തമാക്കുന്നത്.  യുവതാരങ്ങളായ കിലിയൻ എംബാപ്പെ, എർലിംഗ് ഹാലൻഡ് എന്നിവരെ മറികടന്നാണ് മുപ്പത്തിയാറുകാരനായ മെസിയുടെ ഈ നേട്ടം.ഫിഫ ദ ബെസ്റ്റ് എന്ന് പുനര്‍നാമകരണം ചെയ്ത ശേഷം 2019 ലും 2022 ലും മെസി മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മികച്ച വനിതാ താരമായി ബാഴ്സലോണയുടെ സ്പാനിഷ് താരം ഐതാന ബോൺമാറ്റിയെ തിരഞ്ഞെടുത്തു. 

Exit mobile version