ലങ്കയിൽ കലാപം, കേരളത്തിൽ അദാനിക്കു ചാകര

തിരുവനന്തപുരം: ശ്രീലങ്കയിൽ ആഭ്യന്തര കലാപം രൂക്ഷമായി തുടരുന്നത് കേരളത്തിൽ അദാനി ​ഗ്രൂപ്പിനു ചാകരയായി. കേരളത്തിലെ ഇടതു സർക്കാർ ചുളുവ് വിലയ്ക്കു വിട്ടുകൊടുത്ത കേരളത്തിന്റെ സ്വന്തം വിമാനത്താവളമായ തിരുവനന്തപുരം ഇന്റർ നാഷണൽ വിമാനത്താവളമാണ് അദാനി ​ഗ്രൂപ്പിനു വൻ ലാഭമുണ്ടാക്കുന്നത്. കൊളംബോയിൽ നിന്നു പുറപ്പെടുന്ന ട്ടു മിക്ക അന്താരാഷ്‌ട്ര വിമാനസർവീസുകളും ഇന്ധനം നിറയ്ക്കാൻ കേരളത്തിലാണ് എത്തുന്നത്. കൂടുതലും തിരുവനന്തപുരം അദാനി ഇന്റർനാഷണൽ എയർപോർട്ടിലെത്തുന്നു. ബാക്കി നെടുമ്പാശേരി സിയാലിലും.
തിരുവനന്തപുരത്തും കൊച്ചിയിലുമായി ഇതിനകം 141 വിമാനങ്ങളാണ് ശ്രീലങ്കയിൽ നിന്ന് കേരളത്തിലെത്തി ഇന്ധനം നിറച്ചത്. ഇന്ധനം കിട്ടാതായതോടെ കേരളത്തിലെ വിമാനത്താവങ്ങളെ കൂടുതലായി ആശ്രിയിക്കുകയാണ് വിമാനക്കമ്പനികൾ. ശ്രീലങ്കൻ എയർലൈൻസിന്റെ 65 വിമാനങ്ങളാണ് ഇന്ധനം നിറയ്ക്കാൻ തിരുവന്തപുരത്ത് എത്തിയത്. മെൽബൺ, സിഡ്നി, പാരിസ്, ഫ്രാങ്ക്ഫൂർട്ട് എന്നിവടങ്ങളിലേക്കുള്ള വിമാനങ്ങളായിരുന്നു ഇത്. ദുബൈയിലേക്കുള്ള 11 ഫ്ലൈ ദുബൈ ഫ്ലൈറ്റുകൾക്കും, ഷാർജയിലേക്കുള്ള 10 എയർ അറേബ്യ ഫ്ലൈറ്റുകൾക്കും തിരുവനന്തപുരത്ത് നിന്ന് ഇന്ധനം നൽകി. ഒമാൻ എയറിന്റെ ഒൻപത് വിമാനങ്ങൾക്കാണ് ഇന്ധനം നൽകിയത്. ഗൾഫ് എയറിന്റെ ആറ് വിമാനങ്ങൾക്കും ഇന്ധനം നൽകി.

Exit mobile version