റേഷന്‍, വെള്ളം എന്നിവ അടുത്ത അഞ്ചുവര്‍ഷവും സൗജന്യമായി നല്‍കുമെന്ന് ബിജെപി പ്രകടനപത്രിക.

ന്യൂദല്‍ഹി: റേഷന്‍, വെള്ളം എന്നിവ അടുത്ത അഞ്ചുവര്‍ഷവും സൗജന്യമായി നല്‍കുമെന്ന് ബിജെപി പ്രകടനപത്രിക. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകടനപത്രിക പുറത്തിറക്കി. സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് പ്രകടനപത്രിക കൈമാറി. 14 ഭാഗങ്ങളുള്ള പ്രകടനപത്രികയാണ പുറത്തിറക്കിയത്. ആയുഷ്മാന്‍ ഭാരത് പദ്ധതിയിലൂടെ വിലകുറഞ്ഞ മരുന്നുകളുടെ വിതരണവും വരുന്ന അഞ്ചുവര്‍ഷക്കാലവും തുടരും. ഒരു രാജ്യം ഒരുതിരഞ്ഞെടുപ്പ് നടപ്പാക്കും, വനിതാ സംവരണ നിയമം നടപ്പാക്കും, 6ജി നടപ്പാക്കും, അന്താരാഷ്‌ട്ര തലത്തില്‍ രാമായണ മഹോത്സവം നടത്തും, രാജ്യത്ത് ബുള്ളറ്റ് ട്രെയിന്‍ നടപ്പാക്കും, മുദ്ര വായ്പ പരിധി 20 ലക്ഷം രൂപയാക്കും തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടനപത്രികയിലുണ്ട്. വനിത സംവരണ നിയമം, പുതിയ ക്രിമിനല്‍ നിയമം എന്നിവ നടപ്പാക്കും. ബുള്ളറ്റ് ട്രെയിനുകളും കൂടുതല്‍ വന്ദേഭാരത് ട്രെയിനുകളും കൊണ്ടുവരും. ഇന്ത്യയെ രാജ്യാന്തര നിര്‍മാണ ഹബ്ബാക്കും. ഇന്ധനവില കുറയ്‌ക്കും. പെട്രോളിയം ഉല്‍പന്നങ്ങളുടെ നികുതി കുറയ്‌ക്കും .

Exit mobile version