രൂപയുടെ മൂല്യം വീണ്ടും കൂപ്പുകുത്തി; ഡോളറിനെതിരെ 81.24 ലെത്തി

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം താഴേക്ക്. ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക് 81.24 രൂപ എന്ന നിലയിലേക്കെത്തി. ഇന്നലെ വ്യാപാരം ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ ഒരു ഡോളറിന് 81.25 എന്ന ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയിലെക്ക് രൂപയുടെ മൂല്യം എത്തി. ഇന്ത്യൻ സമയം 9.25ന് പ്രാദേശിക കറൻസി 81.13ൽ വ്യാപാരം ചെയ്തു. 

വ്യാഴാഴ്ച ഒരു ഡോളറിന് 80.87 എന്ന റെക്കോർഡ് താഴ്ചയിലാണ് ക്ലോസ് ചെയ്തത്. പണപ്പെരുപ്പനിരക്ക് പിടിച്ചുനിർത്താൻ യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് വീണ്ടും ഉയർത്തിയതാണ് രൂപയുടെ മൂല്യത്തകർച്ചയ്ക്ക് കാരണം. ഫെഡറൽ റിസർവിന്റെ തീരുമാനത്തിന്റെ ചുവടുപിടിച്ച് ഡോളർ ശക്തിയാർജ്ജിച്ചതാണ് രൂപയെ ബാധിച്ചത്.

Exit mobile version