രാമക്ഷേത്ര ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതിൽ കേരളത്തിലെ കോൺഗ്രസിന്‌ പ്രത്യേകിച്ച്‌ നിലപാടില്ലെന്ന്‌ വി ഡി സതീശൻ

കൊച്ചി : രാമക്ഷേത്ര ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതിൽ കേരളത്തിലെ കോൺഗ്രസിന്‌ പ്രത്യേകിച്ച്‌ നിലപാടില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ. ദേശീയതലത്തിൽ കോൺഗ്രസിന്‌ ക്ഷണമില്ല, എന്നാൽ വ്യക്തിപരമായി ചില കോൺഗ്രസ്‌ നേതാക്കൾക്ക്‌ ക്ഷണം ലഭിച്ചിട്ടുണ്ട്‌. അത്‌ അവർ പാർട്ടിയെ അറിയിച്ചിട്ടുണ്ട്‌. പാർട്ടി ചർച്ച ചെയ്‌ത്‌ തീരുമാനമുണ്ടാകും. ഇത്തരം വിഷയങ്ങൾ സൂക്ഷ്‌മതയോടെ കൈയ്‌കാര്യം ചെയ്യേണ്ടതാണ്‌. കോൺഗ്രസ്‌  എല്ലാവരുടെയും പാർട്ടിയാണ്‌. എല്ലാവശങ്ങളും ആലോചിച്ച്‌ പക്വതയോടെ തീരുമാനമെടുക്കും. അതിനുള്ള സമർഥമായ നേതൃത്വം കോൺഗ്രസിനുണ്ടെന്നും സതീശൻ മാധ്യമങ്ങളോട്‌ പ്രതികരിച്ചു.  തീരുമാനമെടുക്കും മുമ്പ്‌ കേരളത്തിൽ ഈ വിഷയം വിവാദമാക്കുകയാണ്‌. വിഷയത്തിൽ മാതൃകപരമായാണ്‌ സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചത്‌.  

Exit mobile version