രാജ്യത്ത് പിഎം ആവാസ് യോജനയില്‍ മൂന്നു കോടി വീടുകള്‍ നിര്‍മിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ന്യൂദല്‍ഹി: രാജ്യത്ത് പിഎം ആവാസ് യോജനയില്‍ മൂന്നു കോടി വീടുകള്‍ നിര്‍മിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ കാബിനറ്റ് യോഗത്തിലാണ് സുപ്രധാന തീരുമാനം. 2015ല്‍ ആരംഭിച്ച പിഎം ആവാസ് യോജന പ്രകാരം ഇതുവരെ രാജ്യത്ത് പാവപ്പെട്ട കുടുംബങ്ങള്‍ക്കായി 4.21 കോടി വീടുകള്‍ പൂര്‍ത്തീകരിച്ചു നല്കി. പിഎം ആവാസ് യോജനയിലെ എല്ലാ വീടുകളിലും ശൗചാലയങ്ങള്‍, എല്‍പിജി കണക്ഷന്‍, വൈദ്യുതി കണക്ഷന്‍, വീട്ടില്‍ പ്രവര്‍ത്തനക്ഷമമായ ടാപ്പ് കണക്ഷന്‍ തുടങ്ങിയ മറ്റ് അടിസ്ഥാന സൗകര്യങ്ങളും വിവിധ പദ്ധതികളുമായി സംയോജിപ്പിച്ചു ലഭ്യമാക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ച യോഗത്തില്‍ 30 കാബിനറ്റ് മന്ത്രിമാരും പങ്കെടുത്തു.

Exit mobile version