രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിലെ നാല് സ്കൂളുകൾക്ക് നേരെയും ബോംബ് ഭീഷണി

ജയ്പൂർ: രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിലെ നാല് സ്കൂളുകൾക്ക് നേരെയും ബോംബ് ഭീഷണി. തിങ്കളാഴ്ച രാവിലെയാണ് ഇ-മെയിൽ വഴി ഭീഷണി എത്തിയത്. സ്കൂളുകളിൽ നിന്നും വിദ്യാർഥികളെയും അധ്യാപകരെയും ജീവനക്കാരെയും ഒഴിപ്പിച്ചു. പൊലീസും ഡോഗ് സ്ക്വാഡുകളും സ്കൂളുകളിൽ പരിശോധന നടത്തി വരികയാണ്.

ഞായറാഴ്ച ഡൽഹിയിലെ പത്തിലേറെ ആശുപത്രികൾക്കും ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനതാവളത്തിനും ഇമെയിലിലൂടെ ബോംബ്‌ ഭീഷണി എത്തിയിരുന്നു. നേരത്തെ ഡൽഹിയിലെയും ഡൽഹിയിലെയും അഹമ്മദാബാദിലെയും സ്കൂളുകൾക്ക് നേരെയും സമാന ഭീഷണ മെയിൽ എത്തിയിരുന്നു. ഇന്റർപോളിന്റെ അടക്കം സഹായം തേടി ഈ കേസിൽ അന്വേഷണം പുരോഗമിക്കവെയാണ്‌ നഗത്തിലെ ആശുപത്രികൾക്കും വിമാനതാവളത്തിനും ഭീഷണി സന്ദേശം ലഭിച്ചത്‌. 

പകൽ 3.15 ന്‌ ബുരാരിയിലെ ആശുപത്രിയിലേക്കാണ്‌ ബോംബ്‌ വെച്ചതായി അറിയിച്ച്‌ ആദ്യ സന്ദേശം എത്തിയത്‌. ആശുപത്രി അധികൃതർ ഉടൻ തന്നെ പൊലീസിനെ അറിയിച്ചു. പൊലീസും അഗ്‌നിശമന സേനാവിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. 4.26 ന്‌ സഞ്‌ജയ്‌ ഗാന്ധി മെമ്മോറിയൽ ആശുപത്രിയിലേക്കും ബോംബ്‌ ഭീഷണി സന്ദേശം എത്തി. ഹിന്ദുറാവു അടക്കം പത്തിലേറെ മറ്റ്‌ ആശുപത്രികൾക്കും സന്ദേശം ലഭിച്ചു. എല്ലായിടത്തും പൊലീസും അഗ്‌നിശമന സേനാവിഭാഗവും എത്തി പരിശോധന നടത്തി. ഇന്ദിരാഗാന്ധി വിമാനതാവളത്തിലേക്ക്‌ ഭീഷണി സന്ദേശം എത്തിയത്‌ 6.15 ഓടെയാണ്‌. തുടർന്ന്‌ വിമാനതാവളത്തിലും വിശദമായ പരിശോധന നടത്തി.

Exit mobile version