യൂത്ത് കോൺഗ്രസ്- പോലീസ് സംഘർഷം; വിഡി സതീശൻ ഒന്നാം പ്രതി

തിരുവനന്തപുരം: നവ കേരള സദസ് വാഹനത്തിന് നേരെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തിൽ കേസെടുത്ത് പോലീസ്. മാർച്ചിന് നേതൃത്വം നൽകിയ പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. രണ്ടാം പ്രതി പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ, മൂന്നാം പ്രതി കോവളം എംഎൽഎ എം വിൻസന്റ്, നാലാം പ്രതി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എന്നിങ്ങിനെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 

പിഡിപിപി ആക്ട പ്രകാരം പൊതുമുതൽ നശിപ്പിച്ചതിന് ജാമ്യമില്ല വകുപ്പാണ് കോൺഗ്രസിന്റെ സംസ്ഥാന നേതാക്കൾക്കെതിരെ ചുമത്തിയിരിക്കുന്നത് . ആകെ 22 പേർക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 20 പേർക്കെതിരെ കന്റോൺമെന്റ് പോലീസും ബാക്കി രണ്ട് പേർക്കെതിരെ മ്യൂസിയം പോലീസുമാണ് കേസെടുത്തിരിക്കുന്നത്.

Exit mobile version