യാത്രക്കാരുമായി പോകുന്ന ബസ് അപകടകരമായ രീതിയിൽ ഓടിച്ച് ഡ്രൈവർ. 

കൊച്ചി: യാത്രക്കാരുമായി പോകുന്ന ബസ് അപകടകരമായ രീതിയിൽ ഓടിച്ച് ഡ്രൈവർ. കാലടി-അങ്കമാലി റൂട്ടിൽ സർവീസ് നടത്തുന്ന എയ്ഞ്ചൽ ബസിലെ ഡ്രൈവർ ജോയലാണ് യാത്രക്കാർക്ക് ഭീഷണിയാകുന്ന വിധത്തിൽ ബസ് ഓടിച്ചത്. യാത്രക്കാരുമായി പോകുന്ന ബസ് അശ്രദ്ധമായി ഓടിക്കുന്നതിന്റെ വീഡിയോയും പുറത്ത് വന്നു. ബസിൽ വച്ചിരിക്കുന്ന പാട്ടിനൊപ്പം താളം പിടിച്ചും സ്റ്റിയറിങ്ങിൽ നിന്ന് കൈകൾ എടുത്ത് മുകളിലേക്ക് ഉയർത്തിയുമാണ് ഡ്രൈവർ ബസ് ഓടിച്ചത്. ഈ സമയം തൊട്ടടുത്തുകൂടി വാഹനങ്ങൾ പോകുന്നുണ്ടായിരുന്നു. ബസിലെ മറ്റ് ജീവനക്കാർ ജോയലിനെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ കാണാം.

Exit mobile version