മ​ൻ കീ ​ബാ​ത്തി​ൽ  ഓ​ണാ​ശം​സ​യു​മാ​യി  പ്ര​ധാ​ന​മ​ന്ത്രി 

ന്യൂ​ഡ​ൽ​ഹി: അ​ടു​ത്തു ത​ന്നെ വ​രാ​നി​രി​ക്കു​ന്ന ദേ​ശീ​യ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ത​ന്‍റെ പ്ര​തി​മാ​സ റേ​ഡി​യോ പ്ര​ഭാ​ഷ​ണ പ​രി​പാ​ടി​യാ​യ മ​ൻ കീ ​ബാ​ത്തി​ൽ ഓ​ണം അ​ട​ക്ക​മു​ള്ള ആ​ഘോ​ഷ​ങ്ങ​ളെ പ​രാ​മ​ർ​ശി​ച്ചു.സ്വാ​ത​ന്ത്ര്യ​ദി​നം എ​ന്ന മ​ഹ​ത്താ​യ ആ​ഘോ​ഷ​ത്തോ​ടൊ​പ്പം ഇ​നി​യു​മേ​റെ ആ​ഘോ​ഷ​ങ്ങ​ള്‍ വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ക്കാ​രി​ക്കു​ന്നു. കു​റ​ച്ചു​ദി​വ​സ​ങ്ങ​ള്‍ക്കു ശേ​ഷം, ഗ​ണ​പ​തി​യു​ടെ ആ​രാ​ധ​ന​യു​ടെ ഉ​ത്സ​വം ഗ​ണേ​ശ ച​തു​ർ​ഥി​യാ​ണ്. അ​തി​നു മു​ന്നോ​ടി​യാ​യി ഓ​ണാ​ഘോ​ഷ​വും ആ​രം​ഭി​ക്കും. ഓ​ണം പ്ര​ത്യേ​കി​ച്ച് കേ​ര​ള​ത്തി​ല്‍ സ​മാ​ധാ​ന​ത്തി​ന്‍റെ​യും സ​മൃ​ദ്ധി​യു​ടെ​യും ആ​ഘോ​ഷ​മാ​ണ്. 

30നാ​ണ് ഹ​ര്‍ത്താ​ലി​ക തീ​ജ്. സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​ന് ഒ​ഡീ​ഷ​യി​ൽ നു​ആ​ഖാ​യ് ഉ​ത്സ​വം ആ​ഘോ​ഷി​ക്കും. നു​ആ​ഖാ​യ് എ​ന്ന​ത് അ​ർ​ഥ​മാ​ക്കു​ന്ന​ത് പു​തി​യ ഭ​ക്ഷ​ണം എ​ന്നാ​ണ്, അ​താ​യ​ത്, മ​റ്റു പ​ല ഉ​ത്സ​വ​ങ്ങ​ളെ​യും പോ​ലെ ഇ​തും ന​മ്മു​ടെ കാ​ര്‍ഷി​ക പാ​ര​മ്പ​ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു ഉ​ത്സ​വ​മാ​ണ്. അ​തി​നി​ടെ ജൈ​ന സ​മൂ​ഹ​ത്തി​ന്‍റെ സം​വ​ത്സ​രി ഉ​ത്സ​വ​വും ന​ട​ക്കും. 

ഈ ​ആ​ഘോ​ഷ​ങ്ങ​ളെ​ല്ലാം ന​മ്മു​ടെ സാം​സ്‌​കാ​രി​ക സ​മൃ​ദ്ധി​യു​ടെ​യും ച​ടു​ല​ത​യു​ടെ​യും പ​ര്യാ​യ​ങ്ങ​ളാ​ണ്. ഈ ​ഉ​ത്സ​വ​ങ്ങ​ള്‍ക്കും വി​ശേ​ഷ അ​വ​സ​ര​ങ്ങ​ള്‍ക്കും ഞാ​ന്‍ നി​ങ്ങ​ള്‍ക്ക് എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​രു​ന്നു. ഈ ​ഉ​ത്സ​വ​ങ്ങ​ള്‍ക്കൊ​പ്പം 29ന് ​മേ​ജ​ര്‍ ധ്യാ​ന്‍ച​ന്ദി​ന്‍റെ ജ​ന്മ​ദി​ന​മാ​ണ്. അ​തു ദേ​ശീ​യ കാ​യി​ക ദി​ന​മാ​യി നാം ​ആ​ഘോ​ഷി​ക്കും. ന​മ്മു​ടെ യു​വ ക​ളി​ക്കാ​ര്‍ ആ​ഗോ​ള​വേ​ദി​ക​ളി​ല്‍ ത്രി​വ​ര്‍ണ പ​താ​ക​യു​ടെ മ​ഹ​ത്വം ഉ​യ​ര്‍ത്തു​ന്ന​ത് തു​ട​ര​ട്ടെ. അ​ത് ധ്യാ​ന്‍ച​ന്ദി​നു​ള്ള ന​മ്മു​ടെ ആ​ദ​രാ​ഞ്ജ​ലി​യാ​കും- പ്ര​ധാ​ന​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. 

Exit mobile version