മെയ്‌ക്ക് ഇൻ കേരളയ്‌ക്ക് 1000 കോടി.

തിരുവനന്തപുരം: കേരളത്തിന്റെ ആഭ്യന്തര ഉത്പാദനവും തൊഴിൽ സംരംഭവും നിക്ഷേപ സാധ്യതകളും വർധിപ്പിക്കാൻ മെയ്‌ക്ക് ഇൻ കേരള വികസിപ്പിക്കുമെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. മെയ്‌ക്ക് ഇൻ കേരളയ്ക്കായി പദ്ധതി കാലയളവിൽ 1000 കോടി രൂപ അധികമായി അനുവദിക്കുമെന്നും ഈ വർഷം 100 കോടി രൂപ മെയ്‌ക്ക് ഇൻ കേരളയ്ക്കായി മാറ്റിവെക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

സംരംഭങ്ങൾക്ക്  മൂലധനം കണ്ടെത്താൻ പലിശയിളവ് ഉൾപ്പടെയുള്ള സഹായങ്ങൾ നൽകും. കാർഷിക സ്‌റ്റാർട്ടപ്പുകൾക്ക് മെയ്ക്ക് ഇൻ കേരള പിന്തുണ നൽകും.

Exit mobile version