മൂസവാല കൊലക്കേസ് ; കുപ്രസിദ്ധ ഗുണ്ട പഞ്ചാബ് പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.

അമൃതസർ : പഞ്ചാബ് ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസവാലയുടെ കൊലപാതകത്തില്‍ ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്ന കുപ്രസിദ്ധ ഗുണ്ട ജഗ്രുപ് സിങ് രൂപ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.പഞ്ചാബ് പൊലീസിന്റെ ഗുണ്ടാവിരുദ്ധ ടാസ്‌ക് ഫോഴ്സ് ജഗ്രുപ് സിങ് രൂപയെയും മന്നു കുസ്സ എന്ന മന്‍പ്രീത് സിങ്ങിനെയും പിടികൂടിയിരുന്നു.

അമൃത്സറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഭക്ന ഗ്രാമത്തില്‍ ഇന്ന് ഉച്ചയ്ക്കു ശേഷമാണ് ഏറ്റുമുട്ടലുണ്ടായത്. ഗുണ്ടാസംഘവുമായുള്ള ഏറ്റുമുട്ടലിനിടെ മൂന്ന് പൊലീസുകാര്‍ക്കും ഒരു വാര്‍ത്താ ചാനലിന്റെ ക്യാമറാമാനും പരുക്കേറ്റു എന്നാണ് ദേശീയ മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ട്.FacebookTwitterEmailWhatsAppCopy Link

Exit mobile version