മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിനെ ഇന്ത്യന്‍ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ച് ബിസിസിഐ.

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിനെ ഇന്ത്യന്‍ പുരുഷ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ച് ബിസിസിഐ. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സ്ഥാനമൊഴിയുന്ന രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായാണ് ഗൗതം ഗംഭീര്‍ പരിശീലക സ്ഥാനത്തേയ്ക്ക് എത്തുന്നത്. ‘ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേല്‍ക്കാന്‍ ഗൗതം ഗംഭീറിനെ ക്ഷണിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ആധുനിക ക്രിക്കറ്റ് അതിവേഗം വളരുകയാണ്. തന്റെ കരിയറില്‍ ഉടനീളം വ്യത്യസ്ത റോളുകളില്‍ മികവ് പുലര്‍ത്തുകയും പ്രതിസന്ധികള്‍ തരണം ചെയ്യുകയും ചെയ്തതിനാല്‍, ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാന്‍ ഏറ്റവും അനുയോജ്യമായ വ്യക്തി ഗൗതമാണെന്ന് എനിക്ക് ഉറപ്പുണ്ട്. ടീം ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വ്യക്തമായ കാഴ്ചപ്പാടും വിപുലമായ അനുഭവ സമ്പത്തും ഒരുപോലെ  ആവേശകരവും ഈ കോച്ചിംഗ് റോള്‍ ഏറ്റെടുക്കാന്‍ അദ്ദേഹത്തെ അനുയോജ്യനുമാക്കുന്നു. ഈ പുതിയ യാത്രയില്‍ അദ്ദേഹത്തിന് പരിപൂര്‍ണ്ണമായ പിന്തുണ ഉറപ്പ് നല്‍കുന്നു’. ജയ്ഷാ എക്‌സില്‍ കുറിച്ചു. 

Exit mobile version