കൊച്ചി: പ്രതിഷേധത്തിന്റെ ഭാഗമായി കരിങ്കൊടി കാണിക്കുന്നവരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്നത് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായി പ്രഖ്യാപിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി.കലൂരിൽ മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത വേഷമണിഞ്ഞ് എത്തിയ രണ്ട് ട്രാൻസ്‌ജെൻഡറുകളെ അറസ്റ്റ് ചെയ്ത പാലാരിവട്ടം പൊലീസിന്റെ നടപടി ചോദ്യം ചെയ്ത ഹർജിയിലാണ് നടപടി. ഹർജി ഫയലിൽ സ്വീകരിച്ച കോടതി ഓഗസ്റ്റ് 11-ലേക്ക് മാറ്റി.മുഖ്യമന്ത്രി വരുന്നുവെന്ന കാരണത്താൽ കറുത്ത വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം പോലും പൊലീസ് നിഷേധിച്ചു. ജനാധിപത്യ രാജ്യത്ത് കറുപ്പണിഞ്ഞ് വിയോജിപ്പ് രേഖപ്പെടുത്തുന്നത് ക്രിമിനൽ കുറ്റകൃത്യമല്ലെന്നും ഇതിന്റെ പേരിൽ ആളുകളെ കസ്റ്റഡിയിലെടുക്കുന്നത് നിയമവിരുദ്ധ നടപടിയാണെന്നും ഹർജിയിൽ പറയുന്നു.
മുഖ്യമന്ത്രി വരുന്നുവെന്ന കാരണത്താൽ കറുത്ത വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം പൊലീസ് നിഷേധിച്ചു ; സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
-
by Infynith - 108
- 0
Leave a Comment
Related Content
-
Test post
By Infynith 3 months ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 5 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 5 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 5 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 5 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 5 months ago