മുഖ്യമന്ത്രി പിണറായി വിജയൻ സാരിയും ബ്ലൗസും ഇട്ടാൽ എന്താണ് കുഴപ്പം : ലിംഗ സമത്വ യൂണിഫോമിനെതിരെ എംകെ മുനീർ

കോഴിക്കോട്: ലിംഗ സമത്വ യൂണിഫോമിനെതിരെ മുസ്ലീം ലീഗ് നേതാവ് എംകെ മുനീർ. ലിംഗ സമത്വമെന്ന പേരിൽ സ്കൂളുകളിൽ മത നിരാസത്തിന് സർക്കാർ ശ്രമിക്കുന്നുവെന്ന് എംകെ മുനീർ പറഞ്ഞു. ലിം​ഗ സമത്വ യൂണിഫോമിനെ ചെറുത്ത് തോൽപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലിംഗ സമത്വ യൂണിഫോമിന് വേണ്ടി വാശി പിടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സാരിയും ബ്ലൗസും ഇട്ടാൽ എന്താണ് കുഴപ്പമെന്നും മുനീർ ചോദിച്ചു.

പെണ്‍കുട്ടികളെ പാന്‍റും ഷര്‍ട്ടും ധരിപ്പിക്കുന്നത് എന്തിനാണെന്നും പെണ്‍കുട്ടികള്‍ ധരിക്കുന്ന വേഷം ആണ്‍കുട്ടികള്‍ക്ക് ചേരില്ലേയെന്നും അദ്ദേഹം ചോദിച്ചു. ലിം​ഗ സമത്വമല്ല, സാമൂഹിക നീതിയാണ് വേണ്ടതെന്നു മുനീര്‍ പറഞ്ഞു. എം‌എസ്എഫ് ക്യാമ്പയിനിന്‍റെ ഭാഗമായ സംവാദ പരിപാടിയിൽ കോഴിക്കോട് സംസാരിക്കുകയായിരുന്നു മുനീർ.

Exit mobile version