മുഖ്യമന്ത്രിയെ പ്രതിയാക്കി കേസെടുക്കണം : പി.സി തോമസ്

കോട്ടയം : കേരള ഗവർണർ പത്രസമ്മേളനത്തിൽ പറഞ്ഞ വളരെ പ്രധാനപ്പെട്ട ആരോപണങ്ങൾ കണക്കിലെടുത്ത്, മുഖ്യമന്ത്രിയെയും മറ്റു ബന്ധപ്പെട്ടവരെയും പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും, മുൻ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ്.

ഏതു പോലീസ് സ്റ്റേഷനാണ് കേസെടുക്കേണ്ടത് എന്നറിയത്തില്ല എങ്കിൽ, മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ ഏതു പോലീസ് സ്റ്റേഷനും കേസെടുക്കാവുന്നതാണ്. പക്ഷേ ഗവർണർ തിരുവനന്തപുരത്തു വച്ചു  പറഞ്ഞ കാര്യങ്ങൾ വെച്ചുള്ളതായതുകൊണ്ട് , തിരുവനന്തപുരത്തുള്ള ബന്ധപ്പെട്ട പോലീസ് സ്റ്റേഷൻ കേസെടുത്തു മതിയാകൂ തോമസ് പറഞ്ഞു.

ഏതായാലും കേരളീയർ ഭാഗ്യവാന്മാരാണ് എന്ന് തോന്നുന്നു. ഇന്നേവരെ കണ്ടിട്ടില്ലാത്ത ഗവർണറും, മുഖ്യമന്ത്രിയും, നമ്മുടെ നാടിന് ഉണ്ടായിരിക്കുന്നു. ഒരുപക്ഷേ മലയാളികളോട് പ്രത്യേകമായ താൽപര്യം ഈശ്വരനുള്ളതുകൊണ്ടാവാം. തോമസ് പറഞ്ഞു

Exit mobile version