മുഖ്യമന്ത്രിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി വീണ്ടും സ്വപ്നാസുരേഷ്

കൊച്ചി : കോടതിയിൽ രഹസ്യമൊഴി നൽകുന്നതിനു മുമ്പ് സ്വപ്ന സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങൾ പുറത്ത്. മകളുടെ ഐടി ബിസിനസ് ഷാർജ ആരംഭിക്കുന്നതിനായി ഷാർജ ഭരണാധികാരിയുടെ സഹായം തേടി എന്നും പിണറായി വിജയനും മക്കൾ വീണയ്ക്ക് നേരെ ഗുരുതര ആരോപണം. സ്വപ്ന സുരേഷ് കോടതിയിൽ രഹസ്യമൊഴി നൽകുന്നതിനുമുമ്പ് നൽകിയ സത്യവാങ്മൂലത്തിലാണ് മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഗുരുതര വെളിപ്പെടുത്തലുള്ളത്. ക്ലിഫ് ഹൗസിൽ അടച്ചിട്ടമുറിയിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമൊപ്പമായിരുന്നു ചർച്ച നടത്തിയത് ശിവശങ്കർ, നളിനി നെറ്റോ എന്നിവർ ചർച്ച നടക്കുമ്പോൾ അടച്ചിട്ട മുറിയിൽ ഉണ്ടായിരുന്നെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഷാർജ ഐടി വകുപ്പ് മന്ത്രിയുമായി പിണറായി വിജയൻ ചർച്ച നടത്തിയെങ്കിലും സൗദിയിലെ രാജകുടുംബാംഗത്തിന്റെ എതിർപ്പുമൂലം ബിസിനസ് നടന്നില്ലെന്നും സ്വപ്ന പറയുന്നു. 

ഈ വിവരങ്ങൾ എല്ലാം കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ഇഡിക്ക് മുന്നിൽ വെളിപ്പെടുത്തിയിരുന്നുവെങ്കിലും കൂടുതൽ അന്വേഷണംനടത്തിയില്ല. സ്വർണ കടത്തു ഡോളർ കടത്തുമായി ബന്ധപ്പെട്ട് തന്റെ ജീവന് ഭീഷണിയുണ്ടെന്നും തന്റെ രഹസ്യമൊഴി രേഖപ്പെടുത്തുമെന്ന് ആവശ്യപ്പെട്ടു എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ സ്വപ്ന സുരേഷ് ഗുരുതരവെളിപ്പെടുത്തൽ നടത്തിയത്. ഈ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ തനിക്ക് കൂടുതൽ കാര്യങ്ങൾ കോടതിയിൽ വെളിപ്പെടുത്തണമെന്നും സ്വപ്ന അറിയിച്ചതിനെത്തുടർന്നാണ് 164 പ്രകാരം രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയത്. 

2017ൽ ഷാർജ ഭരണാധികാരി കോഴിക്കോട് സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്നു എന്നാൽ ഇത് തിരുവനന്തപുരത്തേക്ക് മാറ്റി ഈ സന്ദർശനത്തിൽ ആയിരുന്നു പിണറായി വിജയൻ മകളുടെ ബിസിനസ് ആവശ്യവുമായി ബന്ധപ്പെട്ട് രഹസ്യ ചർച്ച നടത്തിയത്. ഷാർജയിൽ മകളുടെ ഐടി കമ്പനി ആരംഭിക്കുന്നതിനായി ബന്ധപ്പെട്ട് ഷാർജ ഭരണാധികാരിക്ക് വില കൂടിയ സമ്മാനങ്ങൾ നൽകി സ്വാധീനിക്കുവാൻ പിണറായി വിജയനും ഭാര്യ കമലയും ശ്രമിച്ചുവെങ്കിലും താൻ ഇടപെട്ട് അത് മുടക്കി എന്നും സ്വപ്ന പറഞ്ഞു. 

ബിരിയാണി ചെമ്പുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളും സത്യവാങ്മൂലത്തിലുണ്ട്. കോൺസുലേറ്റിൽ നിന്നും ബിരിയാണി ചെമ്പ് യാതൊരുവിധ പരിശോധനകളും ഇല്ലാതെ ക്ലിഫ് ഹൗസിലേക്ക് കൊണ്ടുപോയെന്നും ഇതിന് ശിവശങ്കർ ആണ് നേതൃത്വം നൽകിയത്. ഫോയിൽ പേപ്പർ കൊണ്ട് പൊതിഞ്ഞ ബിരിയാണി ചെമ്പിനകത്ത് ഭാരമുള്ള ലോഹവസ്തുക്കൾ ഉണ്ടായിരുന്നതായും ഇത് ക്ലിഫ്ഹൗസ് എത്തുന്നതുവരെ കോൺസിൽ ജനറൽ അസ്വസ്ഥമായിരുന്നു. ബിരിയാണി ചെമ്പ് ക്ലിഫ്ഹൗസ് എത്തുന്നത് വരെ ശിവശങ്കറുമായി വാട്സാപ്പിൽ ബന്ധപ്പെട്ടിരുന്നുവെന്നും ഇതിന്റെ തെളിവുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോണിൽ ഉണ്ടെന്നും സ്വപ്ന കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഉണ്ട്.FacebookTwitterEmailWhatsAppCopy Link

Exit mobile version