മിൽമ ജീവനക്കാരുടെ പണിമുടക്ക്‌ , ചർച്ച ഇന്ന്‌

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ ലേബർ കമീഷണറുമായി മിൽമ സംയുക്ത ട്രേഡ്‌ യൂണിയൻ ചർച്ച നടത്തും. ജീവനക്കാർ ചൊവ്വാഴ്ചമുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ്‌ ചർച്ച നടത്തുന്നത്‌. തിങ്കൾ പകൽ 11.30ന്‌ തൊഴിൽഭവനിലാണ്‌ ചർച്ച. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന്‌ യൂണിയൻ നേതാക്കൾ അറിയിച്ചു. പുതുക്കിയ ശമ്പള പരിഷ്‌കരണ കരാർ നടപ്പാക്കുക, പ്രൊമോഷൻ പോളിസി, സ്റ്റാഫ്‌ പാറ്റേൺ എന്നിവയിലെ അപാകത പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ അനണനിശ്ചിതകാല സമരവും പണിമുടക്കും പ്രഖ്യാപിച്ചിരിക്കുന്നത്‌.

Exit mobile version