മഹാരാഷ്ട്രയില്‍ അധികാരം മാറി, ഇന്ധനവിലയും കുറഞ്ഞു, കേരളത്തില്‍ ഇന്ധനവില കുറയുമോ?

Maharashtra: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ മാറിയതോടെ ജനഹിതത്തിന് മുന്‍ഗണന നല്‍കുന്ന  തീരുമാനങ്ങള്‍ പ്രാബല്യത്തില്‍. ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ അവസരത്തില്‍ സംസ്ഥാനത്ത് ഇന്ധനവില കുറയ്ക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. 

മഹാരാഷ്ട്രയില്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും മൂല്യവർധിത നികുതി (VAT) കുറച്ചു. അതോടെ സംസ്ഥാനത്ത് പെട്രോളിന്  ലിറ്ററിന് 5 രൂപയും ഡീസലിന്  3 രൂപയും കുറഞ്ഞു.  ഇന്ധന വില കുറയ്ക്കാനുള്ള തീരുമാനം മഹാരാഷ്ട്ര സര്‍ക്കാര്‍ കൈക്കൊണ്ടതായി  മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയാണ്  അറിയിച്ചത്.  അതേസമയം, ഇന്ധനവില കുറയ്ക്കാനുള്ള  സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത്  ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്തെത്തി. മഹാരാഷ്ട്രയ്ക്കും മറാത്തി മനസിനും ഏറെ ആശ്വാസം നല്‍കുന്ന തീരുമാനമാണ് സര്‍ക്കാര്‍ കൈകൊണ്ടിരിയ്ക്കുന്നത് എന്ന് ഫഡ്‌നാവിസ് പറഞ്ഞു.  ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍  പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും കുറയ്ക്കാൻ തീരുമാനിച്ചതായി സന്തോഷത്തോടെ അറിയിക്കുന്നു. സാധാരണ പൗരന്മാർക്ക് പ്രയോജനം ചെയ്യുന്നതിനായി ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അഭ്യർത്ഥനയിലേക്കുള്ള ഞങ്ങളുടെ  ആദ്യ ചുവടുവയ്പ്പാണിത്.  ഈ തീരുമാനത്തോടെ ഉണ്ടാകുന്ന 6000 കോടി രൂപയുടെ ബാധ്യത സംസ്ഥാനം വഹിക്കും., ഫഡ്‌നാവിസ് പറഞ്ഞു

Exit mobile version