മഹാപ്രതിരോധ സംഗമമാകും – ജാഥയ്ക്ക് ഇന്ന് സമാപനം.

തിരുവനന്തപുരം: കേരളക്കരയെ ഇളക്കിമറിച്ച ജനകീയ പ്രതിരോധ ജാഥ ശനിയാഴ്ച തലസ്ഥാനത്ത്‌  സമാപിക്കും. വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത് സമാപനസമ്മേളനത്തിൽ ലക്ഷങ്ങൾ പങ്കെടുക്കും.   സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. ജാഥാക്യാപ്‌റ്റൻ എം വി ​ഗോവിന്ദൻ, ജാഥാ മാനേജർ പി കെ ബിജു, ജാഥാ അം​ഗങ്ങളായ സി എസ് സുജാത, എം സ്വരാജ്, കെ ടി ജലീൽ, ജെയ്ക് സി തോമസ്, മന്ത്രിമാർ എന്നിവർ സംസാരിക്കും. രാഷ്ട്രീയ സാമൂഹിക രം​ഗത്തെ പ്രമുഖരും പങ്കെടുക്കും. ഫെബ്രുവരി 20ന് കാസർകോട് കുമ്പളയിൽ ആരംഭിച്ച ജാഥ 14 ജില്ലയിലെ സ്വീകരണം ഏറ്റുവാങ്ങിയാണ് സമാപിക്കുന്നത്.

ജാഥ ഇന്ന്
രാവിലെ 10ന്‌ പാറശാല കുന്നത്തുകാൽ, പകൽ 11ന്‌ നെയ്യാറ്റിൻകര ആശുപത്രി ജങ്‌ഷൻ,  മൂന്നിന്‌  കാഞ്ഞിരംകുളം, വൈകിട്ട്‌ 5ന്‌ പുത്തരിക്കണ്ടം മൈതാനം.

Exit mobile version