മലയാളത്തിലെ ആദ്യ വനിതാ ന്യൂസ്‌ റീഡറായ ഹേമലത ദൂരദർശനിൽനിന്ന്‌ വിരമിച്ചു.

തിരുവനന്തപുരം: മലയാളത്തിലെ ആദ്യ വനിതാ ന്യൂസ്‌ റീഡറായ ഹേമലത 39 വർഷത്തെ സേവനത്തിനുശേഷം അസിസ്റ്റന്റ്‌ ന്യൂസ്‌ എഡിറ്ററായി ദൂരദർശനിൽനിന്ന്‌ വിരമിച്ചു. സർവീസിലെ അവസാന ദിവസമായ ഞായറാഴ്‌ച രാത്രി ഏഴിനുള്ള വാർത്ത വായിച്ചശേഷമാണ്‌ പടിയിറങ്ങിയത്‌.  ഭർത്താവ്‌  ജി ആർ കണ്ണൻ ആയിരുന്നു ഡിഡി മലയാളത്തിലെ ആദ്യ ന്യൂസ്‌ റീഡർ. ശബ്ദംകൊണ്ടും രൂപംകൊണ്ടും മലയാളികൾക്ക്‌ ഏറെ സുപരിചിതയാണ്‌ ഹേമലത. തിരുവനന്തപുരം ദൂരദർശനു സമീപം കുടപ്പനക്കുന്ന്‌ വി പി തമ്പി റോഡിലാണ്‌ താമസം. മകൾ പൂർണിമ.

Exit mobile version