മരിച്ച ഇന്ത്യക്കാരുടെ കുടുംബത്തിന് രണ്ട് ലക്ഷം വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി.

കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് പണം നല്‍കുക. ആകെ 49 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. മരിച്ച 11 മലയാളികളില്‍ ഒമ്പത് പേരെ തിരിച്ചറിഞ്ഞു. ഇതില്‍ ഒരാള്‍ കൊല്ലം സ്വദേശിയാണ്. കൊല്ലം പൂയപ്പള്ളി പയ്യക്കോട് സ്വദേശി ഉമറുദ്ദീൻ ഷമീർ (33) ആണ് മരിച്ചത്. നിലവിൽ കൊല്ലം-ആലപ്പുഴ ജില്ലാ അതിർത്തിയിൽ വയ്യാങ്കരയിലാണ് താമസം. പന്തളം സ്വദേശി ആകാശ് എസ്. നായര്‍(23), കാസര്‍കോ‍ഡ് ചെര്‍ക്കളം സ്വദേശി രഞ്ജിത്, പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി. മുരളീധരന്‍, കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിന്‍ എബ്രഹാം സാബു, കൊല്ലം വെളിച്ചിക്കാല ലൂക്കോസ്, കോന്നി അട്ടച്ചാക്കല്‍ സജു വര്‍ഗീസ്, കൊല്ലം പുനലൂര്‍ നരിക്കല്‍ സ്വദേശി സാജന്‍ ജോര്‍ജ്ജ് കാസര്‍കോഡ് തൃക്കരിപ്പൂര്‍ സ്വദേശി പി.കുഞ്ഞിക്കേളു എന്നിവരാണ് മരിച്ചത്.

Exit mobile version