മന്ത്രി സജി ചെറിയാന്റെ രാജിയിൽ ഉറച്ച് പ്രതിപക്ഷം

തിരുവനന്തപുരം : ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ ശക്തമായ പ്രതിഷേധം ഉയർത്തി പ്രതിപക്ഷം. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളികൾ മുഴക്കിയെങ്കിലും പ്രതിപക്ഷ പ്രതിഷേധം സഭ ടിവിയിൽ സംപ്രേഷണം ചെയ്തില്ല. 
പ്ലക്കാർഡുകൾ ഉയർത്തിയതോടെ അനുവദിക്കില്ലെന്ന് സ്പീക്കർ എം.ബി.രാജേഷ് വ്യക്തമാക്കി. ഭരണപക്ഷത്തെ മന്ത്രിമാരുള്‍പ്പെടെ എഴുന്നേറ്റുനിന്ന് ബഹളം വച്ചു. തുടർന്ന് ചോദ്യോത്തരവേളയും ശൂന്യവേളയും റദ്ദാക്കി സഭ പിരിഞ്ഞു.
ചോദ്യോത്തര വേള തുടങ്ങി മിനിറ്റുകൾക്കകമാണ് നിയമസഭ പിരിഞ്ഞത്. സഭ തുടങ്ങിയ ഉടൻ അടിയന്തര പ്രമേയം ചർച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചു. എന്നാൽ സ്പീക്കർ അനുവദിച്ചില്ല തുടർന്ന് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി ഇതിനിടെയാണ് നിയമസഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കർ പ്രഖ്യാപിച്ചത്

Exit mobile version