മധ്യവേനല്‍ അവധി പ്രമാണിച്ച് കേരളത്തിലേക്ക് ഏഴ് റൂട്ടുകളിലായി 14 ട്രെയിനുകള്‍ പ്രഖ്യാപിച്ചു.

തിരുവനന്തപുരം: മധ്യവേനല്‍ അവധി പ്രമാണിച്ച് കേരളത്തിലേക്ക് ഏഴ് റൂട്ടുകളിലായി 14 ട്രെയിനുകള്‍ പ്രഖ്യാപിച്ചു. ദല്‍ഹി, ബെംഗളൂരു, ചെന്നൈ റൂട്ടുകളിലും ജൂണ്‍ 30 വരെ സ്‌പെഷല്‍ ട്രെയിന്‍ അനുവദിച്ചിട്ടുണ്ട്. എറണാകുളം-ദല്‍ഹി റൂട്ടില്‍ വെള്ളി-തിങ്കള്‍ ദിവസങ്ങളിലാണ് സര്‍വീസ്. വെള്ളിയാഴ്ചയാണ് എറണാകുളത്ത് നിന്ന് സര്‍വീസ് ആരംഭിക്കുന്നത്. ദല്‍ഹിയില്‍ നിന്നും എറണാകുളത്തേക്ക് തിങ്കളാഴ്ചയും.

കൊച്ചുവേളി ബെംഗളൂരു സര്‍വീസ് ചൊവ്വാഴ്ച. വൈകുന്നേരം ആറിന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.55-ന് ബെംഗളൂരുവില്‍ എത്തും. ബെംഗളൂരുവില്‍ നിന്നും ബുധനാഴ്ചകളിലാണ് സര്‍വീസ്. ചെന്നൈയില്‍ നിന്നും വ്യാഴാഴ്ചകളിലാണ് സര്‍വീസ്. വൈകുന്നേരം 6.25ന് കൊച്ചുവേളിയില്‍ നിന്നും പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.40-ന് ചെന്നൈയില്‍ എത്തും.

കൊച്ചുവേളി-എസ്എംവിടി ബെംഗളൂരു, എസ്എംവിടി ബെംഗളൂരു-കൊച്ചുവേളി, ചെന്നൈ സെന്‍ട്രല്‍-കൊച്ചുവേളി,കൊച്ചുവേളി-ചെന്നൈ സെന്‍ട്രല്‍,കൊച്ചുവേളി-ഷാലിമാര്‍, ഷാലിമാര്‍-കൊച്ചുവേളി,കൊച്ചുവേളി-നിസാമുദ്ദീന്‍,നിസാമുദ്ദീന്‍-എറണാകുളം,താംബരം-മംഗളൂരു സെന്‍ട്രല്‍, മംഗളൂരു സെന്‍ട്രല്‍-താംബരം, എറണാകുളം-പട്‌ന, പട്‌ന-എറണാകുളം സെന്‍ട്രല്‍-താംബരം, എറണാകുളം-പട്‌ന, പട്‌ന-എറണാകുളം .

Exit mobile version