മദ്യപിച്ച് ബഹളംവെച്ച മകൻ അച്ഛന്റെ വെട്ടേറ്റ് മരിച്ചു .

ഇടുക്കി: വീട്ടിൽ മദ്യപിച്ചെത്തി ബഹളം വെള്ള മകൻ  അച്ഛന്റെ വെട്ടേറ്റ് മരിച്ചു.  മൂക്കനോലിൽ ജെനീഷ് (38) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴ് മണിയോട് കൂടിയാണ് സംഭവം ഉണ്ടായത്. മദ്യലഹരിയിലെത്തിയ ജനീഷ് അച്ഛനേയും സ്വന്തം മക്കളെയും മർദ്ദിച്ചു. മക്കളെ മർദ്ദിക്കുന്നത് തടയാനായി എത്തിയ ജനീഷിന്റെ അച്ഛൻ  തമ്പി  വീട്ടിലുണ്ടായിരുന്ന വാക്കത്തി എടുത്ത് വീശിയപ്പോൾ ജനീഷിന് കെെക്ക് വെട്ടേൽക്കുകയായിരുന്നു. ജിനീഷ് മദ്യപിച്ചെത്തി വീട്ടിലുള്ളവരെ  ഉപദ്രവിക്കുന്നത് പതിവായിരുന്നു.കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും  പുലർച്ചെ  ജനീഷ് മരിക്കുകയായിരുന്നു.  ആശുപത്രിയിലേക്ക് പോകും വഴിയും ആശുപത്രിയിലെത്തിയപ്പോഴും ജനീഷ് ഛർദ്ദിച്ചിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതിനാൽ മരണകാരണം വെട്ടേറ്റതാണോ എന്ന് പറയാൻ കഴിയില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ ഇത് പറയാനാകൂ. തമ്പിയെ ഇന്ന് രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ  മരണകാരണം വ്യക്തമാകൂ

Exit mobile version