മദ്യനയ അഴിമതിക്കസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് വീണ്ടും സമൻസയച്ച് ഇ.‍ഡി.

ഡൽഹി: മദ്യനയ അഴിമതിക്കസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് വീണ്ടും സമൻസയച്ച് ഇ.‍ഡി. ഇത് ഒൻപതാമത്തെ സമൻസാണ് കേജ്രിവാളിന് ഇ.ഡി അയക്കുന്നത്. എട്ടു തവണ സമൻസ് അയച്ചിട്ടും കേജ്രിവാൾ ഹാജരാകാത്ത പശ്ചാത്തലത്തിലാണ് വീണ്ടും സമൻസ് അയച്ചിരിക്കുന്നത്.

അതേസമയം മദ്യനയക്കസുമായി ബന്ധപ്പെട്ട് അരവിന്ദ് കേജരിവാളിന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. ഇഡി കഴിഞ്ഞ തവണ സമൻസ് അയച്ചിട്ടും ഹാജരാകാത്ത കേസിലാണ് കോടതി മുൻകൂർ ജാമ്യം നൽകിയിരിക്കുന്നത്. 15000 ജാമ്യതുകയുടേയും ഒരു ലക്ഷം രൂപയുടെ ആൾജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിലെ പ്രതികളിൽ ഒരാളായ സമീർ മഹേന്ദ്രുവുമായി കെജ്‌രിവാൾ വിഡിയോ കോളിൽ സംസാരിച്ചെന്നും മറ്റൊരു പ്രതിയായ മലയാളി വിജയ് നായരുമായി ചേർന്ന് പ്രവർത്തിക്കാൻ ആവശ്യപ്പെട്ടെന്നുമാണ് ഇഡി ആരോപിക്കുന്നത്.   ലോക്സഭാ തിര‍ഞ്ഞെടുപ്പിന് മുൻപായി അരവിന്ദിനെ അഴിക്കുള്ളിലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മന്ത്രി അതീഷി പറഞ്ഞു.

Exit mobile version