മണ്ണാർക്കാട് കോഴിഫാമിലുണ്ടായ വൻ തീപിടിത്തത്തിൽ 3000 കോഴിക്കുഞ്ഞുകൾ ചത്തതായി റിപ്പോർട്ട്.  

പാലക്കാട്: മണ്ണാർക്കാട് കണ്ടമംഗലത്ത് കോഴിഫാമിലുണ്ടായ വൻ തീപിടിത്തത്തിൽ 3000 കോഴിക്കുഞ്ഞുകൾ ചത്തതായി റിപ്പോർട്ട്.  തിങ്കളാഴ്ച രാത്രി 11 ഓടെയായിരുന്നു സംഭവം നടന്നത് .  കണ്ടമംഗലം പനമ്പള്ളി അരിയൂർ ഫൈസലിന്റെ ഉടമസ്ഥതയിലുള്ള കോഴിഫാമിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്.  അഗ്നിബാധയിൽ ഷെഡ് മുഴുവനായി കത്തിയമർന്നു. തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് അഗ്നി രക്ഷാ സേന അറിയിച്ചു.  കാലപ്പഴക്കം ചെന്ന വയറിങ് ആയതിനാൽ 24 മണിക്കൂറും പ്രവർത്തിച്ചു കൊണ്ടിരുന്ന വയറിങ് സംവിധാനത്തിൽ ഷോർട്ട് സർക്യൂട്ട് വരികയും തീ പിടിത്തമുണ്ടാവുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. 

Exit mobile version