മട്ടന്നൂരിൽ വനിതകൾ ഉൾപ്പെടെ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ സിപിഎം ആക്രമണം

കണ്ണൂർ: തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മട്ടന്നൂരിൽ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ സിപിഎം അക്രമം അഴിച്ചുവിടുന്നു. സിപിഎമ്മിന്റെ ആക്രമണത്തിൽ വനിതകൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റത്. പൊറോറയിൽ ആക്രമത്തിൽ രണ്ട് വനിതകൾ ഉൾപ്പെടെ നാല് കോൺഗ്രസ് പ്രവർത്തകർക്കാണ് പരിക്കേറ്റത്. ഇവരെ തലശ്ശേരി ഇന്ദിരാഗാന്ധി ഹോസ്പ്പിറ്റലിൽ പ്രവേശിപ്പിച്ചു .

മട്ടന്നൂർ നഗരസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ 7 സിറ്റിങ് സീറ്റുൾ ഉൾപ്പെടെ 14 സീറ്റുകളിലാണ് യുഡിഎഫ് ജയിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് റെക്കോർഡ് ഭൂരിപക്ഷത്തിൽ കെ കെ ശൈലജ തിരഞ്ഞെടുക്കപ്പെട്ട മണ്ഡലം കൂടിയ മട്ടന്നൂരിൽ സിപിഎമ്മിന് തിരിച്ചടിയാണ് ഇന്നു പുറത്തുവന്ന തിരഞ്ഞെടുപ്പുഫലം. കഴിഞ്ഞതവണത്തെ 7 നിന്നും 14 സീറ്റുകളിലേക്ക് യുഡിഎഫ് സീറ്റ് നില ഉയർത്തിയതിനെത്തുടർന്നാണ് സിപിഎം പരക്കെ അക്രമം അഴിച്ചുവിട്ടത്.

Exit mobile version