മം​ഗലാപുരത്ത് നിരോധനാജ്ഞ, കടകൾ അടച്ചു, മുസ്ലിംകൾ വീട്ടിൽ പ്രാർഥിക്കണമെന്നു പൊലീസ് കമ്മിഷണർ

മം​ഗലാപുരം. വർ​ഗീയ കൊലപാതകങ്ങൾ ആളിപ്പടരുന്ന കർണാടകയിൽ സ്ഥിതി കൂടുതൽ വഷളാകുന്നു. മം​ഗലാപുരത്ത് ഇന്നലെ രാത്രി ഒരു സംഘം ആളുകൾ ചേർന്നു യുവാവിനെ കടയിൽ കയറി തല്ലിക്കൊന്നതിനെ തുടർന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊലീസ് ആക്റ്റ് 144 പ്രകാരമാണ് നടപടി. ന​ഗരത്തിൽ ഇന്നു മദ്യഷാപ്പുകളൊന്നും തുറക്കില്ല. മറ്റ് സ്ഥാപനങ്ങളും നിരീക്ഷണത്താലാണ്. മുസ്ലിംകൾ ഇന്നത്തെ വെള്ളിയാഴ്ച പ്രാ‍ർഥന വീട്ടിൽ നിർവഹിക്കണമെന്ന് സിറ്റി കമ്മിഷണർ എൻ. ശശികുമാർ. സുമാഹ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വിശ്വസിക്കരുതെന്നും ക്രമസമാധാന നില ഉറപ്പാക്കാൻ പൊലീസുമായി സഹകരിക്കണമെന്നും കമ്മിഷണർ അറിയിച്ചു.
ഏതാനും ദിവസം മുൻപ് സുള്ള്യയിൽ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകമാണു വ്യാപകമായ അക്രമ സംഭവത്തിനു തുട
ക്കം. ഈ കേസിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സക്കീർ, ഷെഫി എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും എസ്ഡിപിഐ പ്രവർത്തകരാണ്. ഇവർക്കു കേരളത്തിൽ നിന്നടക്കം സഹായം കിട്ടിയെന്നാണു വിവരം. പൊലീസ് കേരളത്തിലും പരിശോധന നടത്തിയിരുന്നു. കൊല്ലപ്പെട്ട പ്രവീണിന്റെ വീട് മുഖ്യമന്ത്രി ബസവ് രാജ് ബൊമ്മെ സന്ദർശിച്ചു 25 ലക്ഷം രൂപ സഹായം നൽകി. അതിനിടെയാണ് ഇന്നലെ രാത്രി മം​ഗലാപുരത്ത് ആക്രമണമുണ്ടായത്.
സൂറത്കൽ സ്വദേശി ഫാസിലിനെ ഒരു സംഘമാളുകൾ ആക്രമിക്കുകയായിരുന്നു. കൃഷ്ണപുര കിട്ടിപ്പല്ല റോഡിൽ സുഹൃത്തുക്കളുമായി സംസാരിച്ചു കൊണ്ടു നിന്ന ഫാസിലിനെ കാറിലെത്തിയ മുഖംമൂടി സംഘമാണ് ആക്രമിച്ചത്. ക്രൂര മർദനത്തിനു പുറമേ വെട്ടി പരുക്കേൽപപ്പിക്കുകയും ചെയ്തു. പൊലീസെത്തി ഇയാളെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും അതിനു മുൻപേ മരിച്ചിരുന്നു. തുടർന്ന് രാത്രി വൈകിയും മം​ഗലാപുരം ന​ഗരത്തിൽ വ്യാപകമായ ആക്രമണങ്ങളുണ്ടായി. തുടർന്നാണ് ഇന്നു രാവിലെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ഒരാഴ്ചയ്ക്കിടയിൽ കർണാടകത്തിൽ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണ് ഇന്നലെ ഉണ്ടായത്.

Exit mobile version