ഭൂഗുരുത്വ വലയം ഭേദിച്ച്‌ ആദിത്യ എൽ1 പേടകം നേരെ ലക്ഷ്യത്തിലേക്ക്‌ കുതിച്ചു

ഭൂഗുരുത്വ വലയം ഭേദിച്ച്‌ ആദിത്യ എൽ1 പേടകം നേരെ ലക്ഷ്യത്തിലേക്ക്‌ കുതിച്ചു. പതിനേഴ്‌ ദിവസമായി ഭൂമിയെ ഭ്രമണം ചെയ്‌തിരുന്ന പേടകത്തെ പത്ത്‌  മിനിട്ട്‌ നീണ്ട ജ്വലന പ്രക്രിയയിലൂടെയാണ് തൊടുത്തു വിട്ടത്‌. ജനുവരി ആദ്യവാരം ലഗ്രാഞ്ച്‌ പോയിന്റ്‌ ഒന്നിൽ എത്തും. ചൊവ്വ പുലർച്ചെ 1.50ന്‌ ബംഗളൂരുവിലെ ഇസ്‌ട്രാക്കിൽ നിന്നുള്ള കമാൻഡിനെ തുടർന്ന്‌ പേടകത്തിലെ ത്രസ്‌റ്റർ ജ്വലിച്ചു. പേടകം അതിവേഗത കൈവരിച്ച്‌  ഗുരുത്വാകർഷണ വലയം കൃത്യമായി ഭേദിച്ചു. മൗറീഷ്യസ്‌, ബംഗളൂരു, ഫിജി, ശ്രീഹരിക്കോട്ട ട്രാക്കിങ്‌ സ്‌റ്റേഷനുകളുടെ സഹായത്തോടെയായിരുന്നു ഇത്‌. ലഗ്രാഞ്ച്‌ പോയിന്റ്‌ ഒന്നിൽ എത്തുന്ന പേടകം പ്രത്യേക ഭ്രമണപഥത്തിൽ സൂര്യനെ വലംവയ്‌ക്കും.

.

Exit mobile version