ഭിന്നശേഷിക്കാരനായ വയോധികനെ അടിച്ചു കൊന്നു

കണ്ണൂർ: ഭിന്നശേഷിക്കാരനായ വയോധികനെ അടിച്ചു കൊന്നു. കണ്ണൂർ ഉദയ​ഗിരി തൊമരക്കാടാണ് അരും കൊല റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇരു കാലിനും സ്വാധീനമില്ലാത്ത ദേവസ്യ കുമ്പുക്ക (76) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ദേവസ്യയുടെ സഹോദരിയുടെ മകൻ ഷൈമോനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ദേവസ്യയെ ഷൈ‌മോൻ കോടാലി കൊണ്ടു വെട്ടിയ ശേഷം കല്ല് കൊണ്ടു തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് റിപ്പോർട്ട്. 

Exit mobile version