ഭാരത് ജോഡോ പദയാത്ര 63ാം ദിവസത്തിലേക്ക്

ബിലോളി (മഹാരാഷ്ട്ര): രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് 63ാം ദിവസത്തിലേക്ക്. മഹാരഷ്‌ട്രയിലെ ബിലോളിയിലാണ് ഇന്നത്തെ പര്യടനം. രാവിലെ ആറു മണിക്ക് രാംതീർഥ ശങ്കർ ന​ഗറിൽ നിന്ന് പദയാത്ര തുടങ്ങി. നയ്​ഗാവ് കുസുംലാണിലാണു പ്രഭാത വിശ്രമം. രാത്രി ഏഴിന് കുഷ്നൂർ എംഐഡിസി ​ഗേറ്റിൽ സമാപിക്കും. രാത്രി വിജിർ​ഗാവ്ഫടിലാണു വിശ്രമം.
കരിമ്പ് കർഷകർ, തൊഴിലാളികൾ, വിദ്യാർഥികൾ എന്നിവരുമായി രാഹുൽ ​ഗാന്ധി കൂടിക്കാഴ്ചയും നടത്തുന്നുണ്ട്.

Exit mobile version