ബൈക്കും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മരുതംകുഴി പിടിപി നഗര്‍ തുഷാരത്തില്‍ അരുണിന്റെ മകന് ആകാശ് (25) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ചീനിവിള വെള്ളൂര്‍ക്കോണം റോഡിലാണ് അപകടം നടന്നത്. ബൈക്ക് സ്കൂള്‍ കുട്ടികളുമായി വന്ന വാനിൽ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസും നാട്ടുകാരും ചേര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു.