ബൈക്കിൽ കറങ്ങി മോഷണം;രണ്ടിടങ്ങളിൽ നിന്നും മാല കവർന്നതായി റിപ്പോർട്ട്.

തിരുവനന്തപുരം: മാസ്‌ക്കുമിട്ട് ബൈക്കിൽ കറങ്ങിയ മൂന്നംഗസംഘം രണ്ടിടങ്ങളിൽ നിന്നും മാല കവർന്നതായി റിപ്പോർട്ട്. കുന്നത്തുകാൽ കട്ടച്ചൽവിളയിൽ വഴിയാത്രക്കാരിയായ വയോധികയുടെ ഒന്നര പവൻ മാലയും തവരവിള കുട്ടത്തിവിളയിൽ സ്‌കൂട്ടർ യാത്രക്കാരിയുടെ അഞ്ച് പവന്റെ മാലയുമാണ് ഈ സംഘം പിടിച്ചു പറിച്ചത്.  മാല പിടിച്ചുപറിച്ചദി ബൈക്കിന്റെ പുറകിലിരുന്നയാളാണ് എന്ന് ബേബി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.  ഇതിനിടയിൽ പത്തനാവിളയിൽ വഴിയാത്രക്കാരിയുടെ മാല പിടിച്ചു പറിക്കാനുള്ള സംഘത്തിന്റെ ശ്രമം വിഫലമായി.  കുന്നത്തുകാൽ, ബിനു ഭവനിൽ ബേബിയുടെ ഒന്നര പവന്റെ മാലയാണ് കട്ടച്ചൽവിളയ്ക്ക് സമീപത്തുവെച്ച് രാവിലെ പതിനൊന്നരയോടെ ഈ സംഘം കവർന്നത്.  ബൈക്ക് ഓടിച്ചിരുന്നയാൾ ഹെൽമെറ്റ് ധരിച്ചിരുന്നു. പുറകിലിരുന്ന രണ്ടു പേർക്ക് ഹെൽമെറ്റ് ഇല്ലായിരുന്നുവെങ്കിലും ഇവർ മാസ്‌ക് ധരിച്ചിരുന്നു.

Exit mobile version