ബൈക്കിലെത്തി സ്ത്രീയുടെ മാല പൊട്ടിച്ച് കടന്ന യുവാക്കൾ പോലീസ് പിടിയിൽ.

മടിക്കൈ: കാസര്‍കോട് ചരുരക്കിണറില്‍ ബൈക്കിലെത്തി സ്ത്രീയുടെ മാല പൊട്ടിച്ച് കടന്ന യുവാക്കൾ പോലീസ് പിടിയിൽ. ചതുരക്കിണറില്‍ സ്റ്റേഷനറി കട നടത്തുന്ന ബേബി എന്ന സ്ത്രീയുടെ കഴുത്തില്‍ നിന്നാണ് ഈ പ്രതികള്‍ സ്വർണ്ണമാല പൊട്ടിച്ച് കടന്നു കളഞ്ഞത്. വെള്ളം ചോദിച്ചെത്തിയ യുവാക്കള്‍ ബേബിയുടെ മാല പൊട്ടിച്ച് ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു എന്നാണ് കേസ് കോട്ടിക്കുളം വെട്ടിത്തറക്കാലിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മുഹമ്മദ് ഇജാസ്, ഇബ്രാഹിം ബാദുഷ എന്നിവരാണ് പിടിയിലായത്. മോഷണം നടന്ന് പത്ത് ദിവസത്തിന് ശേഷമാണ് പ്രതികളെ പോലീസ് പിടികൂടിയത്.  പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ ഹൊസ്ദുര്‍ഗ് പോലീസിന്‍റെ പിടിയിലാകുന്നത്.

Exit mobile version