ബുധനാഴ്ച രാമനവമി ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി.

അയോധ്യ: ബുധനാഴ്ച രാമനവമി ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്‌ക്ക് ശേഷം ഇതാദ്യമായാണ് അയോധ്യയിൽ ഉത്സവം ആഘോഷിക്കുന്നതെന്നും താരതമ്യപ്പെടുത്താനാവാത്ത ആനന്ദത്തിലാണ് അയോധ്യയെന്നും അദ്ദേഹം പറഞ്ഞു അയോധ്യയിലെ പ്രാൺ പ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യ രാമനവമി ഒരു തലമുറയുടെ നാഴികക്കല്ലാണ്, പ്രതീക്ഷയുടെയും പുരോഗതിയുടെയും ഒരു പുതിയ യുഗവുമായി നൂറ്റാണ്ടുകളുടെ ഭക്തി നെയ്തെടുക്കുന്നു. കോടിക്കണക്കിന് ഇന്ത്യക്കാർ കാത്തിരിക്കുന്ന ദിവസമാണിത്,” – എക്സിൽ മോദി പറഞ്ഞു.

വർഷങ്ങളായി രാജ്യത്തെ ജനങ്ങൾ നടത്തിയ കഠിനാധ്വാനത്തിന്റെയും ത്യാഗത്തിന്റെയും ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു. രാമനവമി ശ്രീരാമന്റെ ജനനം ആഘോഷിക്കുന്നു. അയോധ്യയിൽ അദ്ദേഹം ജനിച്ചതായി വിശ്വസിക്കപ്പെടുന്ന സ്ഥലത്ത് അടുത്തിടെ ഒരു ക്ഷേത്രം പ്രതിഷ്ഠിച്ചു. പ്രഭു ശ്രീരാമന്റെ അനുഗ്രഹങ്ങൾ എപ്പോഴും നമ്മുടെ മേൽ നിലനിൽക്കട്ടെ, നമ്മുടെ ജീവിതത്തെ ജ്ഞാനത്തോടും ധൈര്യത്തോടും കൂടി പ്രകാശിപ്പിച്ചുകൊണ്ട് നീതിയിലേക്കും സമാധാനത്തിലേക്കും നമ്മുടെ പാതകളെ നയിക്കട്ടെയെന്നും മോദി പറഞ്ഞു.

അയോധ്യയിൽ നടന്ന പട്ടാഭിഷേക ചടങ്ങിന് രാജ്യത്തെ നിരവധി ആളുകളോടൊപ്പം സാക്ഷ്യം വഹിച്ചതിനാൽ ഈ അവസരത്തിൽ തനിക്ക് അതിയായ സന്തോഷവും നന്ദിയും തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയരുടെ ഹൃദയത്തിൽ ശ്രീരാമൻ ആഴത്തിൽ പതിഞ്ഞിരിക്കുന്നു. രാമനവമി അയോധ്യയിൽ ക്ഷേത്രം പണിയുന്നതിനായി ജീവിതം സമർപ്പിച്ച സന്യാസിമാരെയും ഭക്തരെയും സ്മരിക്കാനും ബഹുമാനിക്കാനും ഉള്ള സമയം കൂടിയാണെന്നും മോദി പറഞ്ഞു.

മര്യാദ പുരുഷോത്തം ഭഗവാൻ രാമന്റെ ജീവിതവും ആദർശങ്ങളും ‘വികസിത് ഭാരത്’ നിർമ്മിക്കുന്നതിനുള്ള ശക്തമായ അടിത്തറയായി മാറുമെന്ന് എനിക്ക് വിശ്വാസമുണ്ട്. അദ്ദേഹത്തിന്റെ അനുഗ്രഹങ്ങൾ ‘ആത്മനിർഭർ ഭാരത്’ എന്ന ദൃഢനിശ്ചയത്തിന് പുതിയ ഊർജ്ജം നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Exit mobile version