ബിടിഎസിനെ നേരിൽ കാണുന്നതിനായി നാടുവിട്ട മൂന്ന് പെൺകുട്ടികളെ കണ്ടെത്തി.

ചെന്നൈ : പ്രമുഖ കൊറിയൻ സംഗീത ബാൻഡായ ബിടിഎസിനെ നേരിൽ കാണുന്നതിനായി കഴിഞ്ഞ ദിവസം നാടുവിട്ട തമിഴ് നാട്ടിലെ കരൂർ ജില്ലയിൽ നിന്നുമുള്ള മൂന്ന് പെൺകുട്ടികളെ കണ്ടെത്തി. ഇവരെ വെല്ലൂരിനടുത്ത് കാട്പാടി റെയിൽവെ സ്റ്റേഷനിൽ നിന്നും റെയിൽവെ പോലീസ് കണ്ടെത്തുകയായിരുന്നു. 13കാരികളായ പെൺകുട്ടികളാണ് കൊറിയൻ ബാൻഡിനോടുള്ള അമിതമായ ആരാധനയെ തുടർന്ന് നാട് വിടാൻ തുന്നിഞ്ഞത്. ജനുവരി നാല് വ്യാഴാഴ്ചയാണ് കുട്ടികൾ കൊറിയ ലക്ഷ്യം വെച്ച് നാട് വിടുന്നത്. ഒരു മാസത്തോളം എടുത്ത പദ്ധതിയിലാണ് മൂവരും കൊറിയയിലേക്ക് പോകാൻ ഇറങ്ങി തിരിച്ചത്. ഈറോഡ് നിന്നും ട്രെയിൻ മാർഗം ചെന്നൈയിലെത്തി അവിടെ നിന്നും വിശാഖപട്ടണത്തേക്ക് പോകാനായിരുന്നു മൂവരുടയും ആദ്യ ലക്ഷ്യം. തുടർന്ന് വിശാഖപട്ടണത്ത് നിന്നും കപ്പലിലൂടെ സിയോളിലേക്ക് പോകാനായിരുന്നു മൂവർ സംഘത്തിന്റെ പദ്ധതി. ഇതിനായി പെൺകുട്ടികൾ 14,000 സ്വരൂപിക്കുകയും ചെയ്തിരുന്നു.

Exit mobile version