ബാലരാമപുരത്ത് രണ്ട് ഹോട്ടൽ പൂട്ടി

ബാലരാമപുരത്ത് ഹോട്ടലുകളിൽ ആരോഗ്യ,- തദ്ദേശ വകുപ്പുകൾ സംയുക്ത പരിശോധന നടത്തി. ബാലരാമപുരം, പനയറക്കുന്ന് പ്രദേശങ്ങളിൽ 25 സ്ഥാപനത്തിൽ പരിശോധന നടത്തി.  പഴകിയ ഭക്ഷണം കണ്ടെത്തിയ വൃത്തിഹീനമായ  രണ്ട് ഹോട്ടൽ പൂട്ടി. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച  16 സ്ഥാപനത്തിന്‌ നോട്ടിസ് നല്കി.പരിശോധനയിൽ പഴകിയതും ദുർഗന്ധം വമിക്കുന്നതുമായ 15 കിലോ മാംസം, 50 ലിറ്റർ ജ്യൂസ്, കലാവധി കഴിഞ്ഞ ബേക്കറി ഉൽപ്പന്നങ്ങൾ, ദോശമാവ് എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ വി ശശികുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധയിൽ ജെഎച്ച്ഐമാരായ വി എസ് സഞ്ജയ്കുമാർ, എസ് സുരേഷ്കുമാർ, ഒ ജി മായാവതി, എ വി രവീന്ദ്രനാഥ്, ബാലരാമപുരം  എസ്ഐ അലോഷ്യസ്, പഞ്ചായത്ത് ജീവനക്കാരായ സുരേഷ്കുമാർ, എസ് സജീവ്കുമാർ എന്നിവർ പങ്കെടുത്തു. വരുംദിവസങ്ങളിലും കർശന പരിശോധന ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

Exit mobile version