ബാങ്കിംഗ് ഓഹരികളെ പിടികൂടിയ മാന്ദ്യം തുടരുന്നു.

ഓഹരി സൂചികയിലെ തകര്‍ച്ച നാലാം വാരത്തിലേയ്ക്ക് നീളുമോയെന്ന ആശങ്കയിലാണ് നിക്ഷേപകര്‍. വിദേശ ധനകാര്യസ്ഥാപനങ്ങള്‍ മുന്‍നിര ഓഹരികളില്‍ സൃഷ്ടിച്ച വില്‍പ്പന സമ്മര്‍ദ്ദത്തിനിടയില്‍ വിപണിയിലെ തകര്‍ച്ച തടയാന്‍ 9400 കോടി രൂപയുടെ നിക്ഷേപത്തിന് മത്സരിച്ച് ഇറങ്ങിയിട്ടും സൂചികയിലെ തകര്‍ച്ച  തടയാനായില്ല. ബോംബെ സൂചിക 462 പോയിന്റ്റും നിഫ്റ്റി സൂചിക 155 പോയിന്റ്റും താഴ്ന്നു. മൂന്നാഴ്ച്ചകളില്‍ സെന്‍സെക്‌സ് 2280 പോയിന്റ്റും നിഫ്റ്റി 648 പോയിന്റ്റും ഇടിവ് നേരിട്ടു.
 
ബി എസ് ഇ മിഡ്ക്യാപ് സൂചിക രണ്ട് ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 1.5 ശതമാനം ഇടിഞ്ഞു. റിയാല്‍റ്റി സൂചിക 4.7 ശതമാനവും മെറ്റല്‍ സൂചിക നാല് ശതമാനവും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മൂന്ന് ശതമാനവും ക്യാപിറ്റല്‍ ഗുഡ്‌സ് രണ്ട് ശതമാനവും ഇടിഞ്ഞു.

Exit mobile version