പ്രൊഫ. എൻ എം ജോസഫ് അന്തരിച്ചു

കോട്ടയം: മുൻ മന്ത്രിയും ജനതാദൾ മുൻ സംസ്ഥാന പ്രസിഡൻറുമായ പ്രൊഫ. എൻ എം ജോസഫ് (79) അന്തരിച്ചു. പാലാ മരിയൻ മെഡിക്കൽ സെന്റർ ൽ ആയിരുന്നു അന്ത്യം. പാലാ സെന്റ് തോമസ് കോളേജിൽ സാമ്പത്തിക ശാസ്ത്ര വിഭാഗം തലവനായിരുന്നു. 1987 മുതൽ 1991 വരെ നായനാർ മന്ത്രിസഭയിൽ വനംവകുപ്പ് മന്ത്രിയായിരുന്നു. 1987ൽ പൂഞ്ഞാറിൽനിന്ന് ജനതാപാർട്ടി പ്രതിനിധിയായാണ് എൻ എം ജോസഫ് ആദ്യം നിയമസഭയിലെത്തിയത്. അന്ന് പി. സി ജോർജിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഭൗതികശരീരം ഇന്ന് വൈകുന്നേരം നാലുമണിക്ക് പാലാ കടപ്പാട്ടൂരിൽലുള്ള വസതിയിൽ കൊണ്ടുവരും. സംസ്കാരചടങ്ങുകൾ ഔദ്യോ​ഗിക ബഹുമതികളോടെ ബുധനാഴ്ച ഉച്ച കഴിഞ്ഞ്.
കേരള യൂനിവേഴ്സിറ്റി സെനറ്റ് അംഗം, പാലാ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡൻറ്, എകെപിസിടിഎ ജനറൽ സെക്രട്ടറി, ജനതാപാർട്ടി കോട്ടയം ജില്ലാ പ്രസിഡൻറ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1982ൽ പൂഞ്ഞാറിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പി.സി ജോർജിനോട് പരാജയപ്പെട്ടു

Exit mobile version