പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിൽ.

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിൽ. രാവിലെ 11.30ന് പ്രത്യേക വിമാനത്തില്‍ പ്രിയങ്ക ഡല്‍ഹിയില്‍ ല്‍ നിന്നും കൊച്ചിയില്‍ എത്തിച്ചേരും. 12.05ന് ആദ്യ പ്രചാരണ സ്ഥലമായ തൃശൂര്‍ എരിയാടേക്ക് ഹെലികോപ്റ്ററില്‍ എത്തും. 12.15ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന്‍ മത്സരിക്കുന്ന ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ എരിയാട് പൊതുസമ്മേളനത്തില്‍ പ്രിയങ്കാ ഗാന്ധി പങ്കെടുക്കും. കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രചാരണാര്‍ത്ഥമാണ്  പ്രിയങ്കാ ഗാന്ധി എത്തുന്നത്. ചാലക്കുടി, പത്തനംതിട്ട, തിരുവന്തപുരം മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ പ്രചരണത്തിനാണ് പങ്കെടുക്കുന്നത്.

.

Exit mobile version