പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിൻതുടർന്ന്  അപമാനിച്ച കേസിലെ പ്രതി അറസ്റ്റിൽ

ആറന്മുള: നെല്ലിക്കാലയിൽ   പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ഒരാളെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു.
മല്ലപ്പുഴശ്ശേരി നെല്ലിക്കാല  ഊട്ടുപാറയിൽ  പ്ലാക്കൂട്ടത്തിൽ മുരിപ്പേൽ വീട്ടിൽ   അനുഎന്ന അനിൽ (35)ആണ് അറസ്റ്റിലായത്.

ആഗസ്റ്റ് 26 വൈകിട്ട് വീട്ടിൽ നിന്നും പെൺകുട്ടി അടുത്തുള്ള കുളത്തിൽ കുളിക്കാനായി പോയ സമയം പ്രതി പിന്തുടർന്ന ശല്യപ്പെടുത്തുകയും തടഞ്ഞുനിർത്തി അപമാനിക്കുകയും ചെയ്തു. തിരികെ വീട്ടിലെത്തിയ മാതാപിതാക്കളോട് പെൺകുട്ടി വിവരം പറയുകയും സ്റ്റേഷനിലെത്തി പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ പോക്സോ  പ്രകാരമുള്ള വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്യുകയും ഒളിവിൽ പോയ പ്രതിയെ ഇന്ന് രാവിലെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു പത്തനംതിട്ട കോടതിയിൽ ഹാജരാക്കിയപ്രതിയെ റിമാൻഡ് ചെയ്തു .

ആറൻമുള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി കെ മനോജ്, എസ് ഐ രാകേഷ് കുമാർ , എസ് ഐ അനിരുദ്ധൻ,എസ് ഐ ഹരീന്ദ്രൻ നായർ , CPO മാരായ സച്ചിൻ , അനന്തകൃഷ്ണൻ , ജിതിൻ ഗബ്രിയേൽ, സുജ അൽഫോൺസ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.

Exit mobile version