പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സ്വന്തം മണ്ഡലമായ വാരണാസി സന്ദർശിക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സ്വന്തം മണ്ഡലമായ വാരണാസി സന്ദർശിക്കും. 2024 ലെ ലോക്സഭ ഇലക്ഷനിൽ വിജയിച്ച് മൂന്നാമത്തെ തവണയും പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായാണ് നരേന്ദ്രമോദി വാരണാസിയിലെത്തുന്നത്. കിസാൻ സമ്മാൻ നിധി പദ്ധതി പ്രകാരമുള്ള പതിനേഴാമത്തെ ഗഡു, പ്രധാനമന്ത്രി കർഷകരുടെ അക്കൗണ്ടുകളിലേക്ക് കൈമാറും. മൂന്നാം തവണ പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം നരേന്ദ്രമോദി ഒപ്പുവെച്ച ആദ്യ ഫയൽ കിസാൻ സമ്മാൻ നിധി പദ്ധതിയുടേതാണ്. 21 കർഷകരുമായി മെഹന്ദിഗഞ്ചിൽ നേരിട്ട് ചർച്ച നടത്തും. കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശനം വീക്ഷിക്കും.

കൃഷി സഖി പദ്ധതിയുടെ ഭാഗമായ, കിഴക്കൻ ഉത്തർപ്രദേശിൽ നിന്നുമുള്ള അഞ്ച് വനിത കർഷകർ ഉൾപ്പടെയുള്ളവർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. 50,000 കർഷകർ പങ്കെടുക്കുന്ന റാലിയെ അഭിസംബോധന ചെയ്യും. ചടങ്ങിൽ കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാനും പങ്കെടുക്കും. 

Exit mobile version