പ്രതിയെ അന്വേഷിച്ചു ചെന്ന പൊലീസിന് നേരെ വെടിവയ്പ്പ്.

കണ്ണൂർ : കണ്ണൂർ ചിറക്കലിൽ പ്രതിയെ അന്വേഷിച്ചു ചെന്ന പൊലീസിന് നേരെ പ്രതിയുടെ പിതാവാണ് വെടിവച്ചത്. ഒട്ടേറെ കേസുകളില്‍ പ്രതിയായ റോഷനെ അറസ്റ്റ് ചെയ്യാനാണ് വെള്ളിയാഴ്‌ച രാത്രി വളപട്ടണം പൊലീസ് സംഘം വീട്ടിലെത്തിയത്. ജനലഴികൾക്കിടയിലൂടെ പ്രതിയുടെ പിതാവ് മൂന്ന് റൗണ്ട് വെടിയുതിർക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് പൊലീസുകാർ രക്ഷപ്പെട്ടത്. ലേക്ക് സ്ട്രീറ്റ് വില്ലയിലെ ബാബു ഉമ്മന്‍ തോമസ് (71) ആണ് മൂന്ന് റൗണ്ട് വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. കൂടുതല്‍ പൊലീസ് സ്ഥലത്തെത്തിയാണ് ബലപ്രയോഗത്തിലൂടെ റോഷന്റെ അച്ഛനെ റിവോള്‍വര്‍ സഹിതം അറസ്റ്റ് ചെയ്‌തത്.

Exit mobile version